ബീഹാറില്‍ കനത്ത സുരക്ഷ; ബന്ദ് തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

പാറ്റ്ന: കടുത്ത സുരക്ഷാസന്നാഹങ്ങള്‍ക്ക് നടുവില്‍ എന്‍ഡിഎ ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് മെയ് 24 ചൊവ്വാഴ്ച ബീഹാറില്‍ തുടങ്ങി.

13,500 ബീഹാര്‍ മിലിട്ടറി പൊലീസുകാരെയും കേന്ദ്രസേനാംഗങ്ങളെയുമാണ് ബീഹാറില്‍ വിന്യസിച്ചിരിക്കുന്നത്. നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും പൊലീസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എ. കെ. ബിശ്വാസ് അറിയിച്ചു.

ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും ഗവര്‍ണര്‍ ഭൂട്ടാംസിഗിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് എന്‍ഡിഎ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്