നാനാവതി റിപ്പോര്‍ട്ട് ജൂലൈയില്‍ പാര്‍ലമെന്റില്‍ വയ്ക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: 1984ലെ സിക്ക് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റിസ് നാനാവതി കമ്മിഷന്റെ റിപ്പോര്‍ട്ട് മണ്‍സൂണ്‍കാല സമ്മേളനത്തിനിടെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുമെന്ന് കേന്ദ്ര നിയമമന്ത്രി എച്ച്. ആര്‍. ഭരദ്വാജ് പറഞ്ഞു.

സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ടിനൊപ്പമായിരിക്കും ജൂലൈയില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നതെന്ന് ഭരദ്വാജ് അറിയിച്ചു.

1984 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനു ശേഷം നടന്ന സിക്ക് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നാമത്തെ കമ്മിഷനാണ് നാനാവതി. കമ്മിഷന്റെ ശുപാര്‍ശകള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിനിടെ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവയ്ക്കണമെന്ന എന്‍ഡിഎയുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്