രാജ്യസഭ: എ. കെ. ആന്റണി പത്രിക സമര്‍പ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെ. കരുണാകരന്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ഥി എ. കെ. ആന്റണി നാമനിര്‍ദേശ പത്രിക നല്‍കി.

മെയ് 24 ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ആന്റണി പത്രിക സമര്‍പ്പിച്ചത്. ചൊവ്വാഴ്ചയാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേരള കോണ്‍ഗ്രസ് നേതാക്കളായ കെ. എം. മാണി, സി. എഫ്. തോമസ്, മറ്റു ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ ആന്റണിയോടൊപ്പമുണ്ടായിരുന്നു.

രാജ്യസഭാ സീറ്റിനെ ചൊല്ലി ഇടഞ്ഞുനിന്ന കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ. എം. മാണിയാണ് പത്രികയില്‍ ഒപ്പുവച്ചത്. ഒഴിവുവരുന്ന അടുത്ത രാജ്യസഭാ സീറ്റ് മാണി ഗ്രൂപ്പിന് നല്‍കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മാണി കോണ്‍ഗ്രസുമായി അനുരഞ്ജനത്തിലെത്തിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമായതോടെ ആന്റണി ഏകപക്ഷീയമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും. അടുത്തയാഴ്ച നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ആന്റണിയെ ഉള്‍പ്പെടുത്തിയേക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്