രാജ്യസഭ: എല്‍ഡിഎഫില്‍ അനിശ്ചിതത്വം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതു സംബന്ധിച്ച് എല്‍ഡിഎഫില്‍ അനിശ്ചിതത്വം തുടരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ എല്‍ഡിഎഫില്‍ തീരുമാനമായിട്ടില്ല.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 24 ചൊവ്വാഴ്ചയാണ്. സ്ഥാനാര്‍ഥിയെ നിര്‍ത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ചൊവ്വാഴ്ചയും എല്‍ഡിഎഫ് അഭിപ്രായസമന്വയത്തിലെത്തിയിട്ടില്ല.

യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമെന്നുറപ്പുള്ളതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. എന്നാല്‍ തിരക്കേറിയ ചര്‍ച്ചകള്‍ നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ എല്‍ഡിഎഫ് പിന്നോട്ടുപോകുന്നതാണ് കണ്ടത്.

നാഷണല്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ വേണ്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന ധാരണയില്‍ ഒരു വിഭാഗമെത്തിയത്. തിരഞ്ഞെടുപ്പുണ്ടായാല്‍ പരസ്യവോട്ടെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന എംഎല്‍എമാരും പങ്കെടുക്കണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഇവര്‍ വോട്ടുചെയ്തില്ലെങ്കില്‍ അയോഗ്യത കല്പിക്കപ്പെടും. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് നാഷണല്‍ കോണ്‍ഗ്രസ് എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനോട് അച്യുതാനന്ദന് യോജിപ്പില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്