എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 25 ബുധനാഴ്ച പ്രഖ്യാപിക്കും. ഗ്രേഡിംഗ് രീതിയിലുള്ള ആദ്യത്തെ എസ്എസ്എല്‍സി പരീക്ഷയാണ് ഈ വര്‍ഷം നടന്നത്.

എസ്എസ്എല്‍സി പീക്ഷയില്‍ എ-പ്ലസ് ഗ്രേഡ് കിട്ടാത്തവര്‍ക്ക് എല്ലാവിഷയത്തിനും ണ്ട് മാര്‍ക്ക് വീതം അധികം നല്‍കും. അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി ഇത് തുടരാനും തിങ്കളാഴ്ച ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചു.

എസ്എസ്എല്‍സി പഴയ സ്കീം പരീക്ഷ എഴുതിയവരില്‍ ഗൂപ്പ് മിനിമം കിട്ടാത്തവര്‍ക്ക് 27ഉം സബ്ജക്ട് മിനിമം കിട്ടാത്തവര്‍ക്ക് 16ഉം ഗ്രൂപ്പ് മിനിമവും സബ്ജക്ട് മിനിമവും ഇല്ലാത്തവര്‍ക്ക് 16ഉം മാര്‍ക്ക് വീതം മോഡറേഷന്‍ നല്‍കും. ഒരു ഗ്രൂപ്പു മാത്രം എഴുതിയവര്‍ക്ക് ആറു മാര്‍ക്ക് മോഡറേഷന്‍ നല്‍കും.

ഒരു മാര്‍ക്കിന്റെ കുറവുകൊണ്ട് ഡിസ്റിംഗ്ഷന്‍, ഫസ്റ്റ്ക്ലാസ്, സെക്കന്റ് ക്ലാസ് എന്നിവ കിട്ടാത്തവര്‍ക്ക് ഒരു മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നല്‍കാനും പരീക്ഷാ ബോര്‍ഡ് യോഗം തീരൂമാനിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്