തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ ഗവര്‍ണറായി നിയമിക്കാന്‍ സാധ്യത. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുസംബന്ധിച്ച് തീരുമാനമെടുത്താണ് അറിയുന്നത്.
സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ പുതിയ കെപിസിസി പ്രസിഡന്റ് വരണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, കെ. ശങ്കരനാരായണന് എന്നിവരെയാണ് പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രമേശിനാണ് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്.
തെന്നലയെ ഗവര്ണറാക്കുന്നതോടെ അദ്ദേഹം രാജ്യസഭാംഗത്വമൊഴിയും. ഒഴിവുവരുന്ന രാജ്യസഭാ എംപി സ്ഥാനം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാമെന്ന് ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിച്ച മാണി ഗ്രൂപ്പിനെ ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് അനുനയിപ്പിച്ചത്.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!