തിരുവനന്തപുരം: രാജ്യസഭാ അംഗമെന്ന നിലയില്‍ പാര്‍ലമെന്റിനകത്തും പുറത്തും കേരളത്തിന്റെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.
ദില്ലിയിലായിരിക്കും ഇനി തന്റെ പ്രവര്‍ത്തന മണ്ഡലമെങ്കിലും ദില്ലിയിലും കേരളത്തിലും താന്‍ ഒരു പോലെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക നല്കിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാദൃശ്ചികമായാണ് പുതിയ പദവി തന്നെ തേടിയെത്തിയതെന്നും ജീവിതത്തില്‍ കണക്കുകൂട്ടലുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അപ്രതീക്ഷിതമായി രാജ്യസഭാംഗത്വം തന്നെ തേടിയെത്തിയതിനെ കുറിച്ച് ആന്റണി പറഞ്ഞു.
തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം നാടകീയമായിരുന്നു. സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് തലേന്ന് വൈകീട്ട് വരെ യാതൊരു സൂചനയുമുണ്ടായിരുന്നില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രിയാകുമോയെന്ന ചോദ്യത്തിന് എഴുതാപ്പറം വായിക്കേണ്ടെന്ന കാര്യമില്ലെന്നും ആന്റണി പറഞ്ഞു.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!