കമ്പക്കല്ല് പ്രദേശം സംരക്ഷിക്കും: മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കഞ്ചാവ് കൃഷിയുടെ കേന്ദ്രമായ കമ്പക്കല്ല് പ്രദേശം സംരക്ഷിക്കാന്‍ നടപടികളെടുത്തുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മെയ് 25 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കമ്പക്കല്ല് - കടവരി പ്രദേശങ്ങളിലായി എണ്ണായിരത്തോളം ഏക്കര്‍ ഭൂമിയിലാണ് കഞ്ചാവ് കൃഷി നടക്കുന്നത്. തമിഴ്നാട് അതിര്‍ത്തിയിലെ ദൂര്‍ഘടമായ പാതയിലൂടെ സഞ്ചരിച്ച് മാത്രമേ ഇവിടെയെത്താന്‍ കഴിയൂ. കടവരിയില്‍ നിന്നും വത്സപ്പെട്ടിയില്‍ നിന്നും ഇവിടെ എത്തുന്നതിനായി നടപ്പാതകള്‍ നിര്‍മ്മിക്കും. ഇവിടെ രണ്ട് ഫോറസ്റ് സ്റേഷനുകളും രണ്ട് പൊലീസ് എയ്ഡ് പോസ്റും നിര്‍മ്മിക്കും. ഇവര്‍ക്ക് അത്യാധുനിക രീതിയിലുള്ള വാര്‍ത്താവിനിമയ സൗകര്യങ്ങളും ആയുധങ്ങളും നല്‍കും - മുഖ്യമന്ത്രി പറഞ്ഞു.

എണ്ണായിരം ഏക്കര്‍ വരുന്ന ഈ ഭൂമി ഭാവിയില്‍ വനവത്ക്കരണത്തിനായി മാറ്റിവയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോള്‍ റവന്യൂവകുപ്പിന്റെ അധീനതയിലുള്ള ഭൂമി വനം വകുപ്പിന് കൈമാറും. ശബരിമല വികസനത്തിന് കേന്ദ്രം വിട്ടുകൊടുക്കുന്ന ഭൂമിക്കു പകരം കമ്പക്കല്ലില്‍ 300 ഏക്കര്‍ നല്‍കും.

കഞ്ചാവ് കൃഷി പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് സാമ്പത്തിക സഹകരണത്തിനായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുമായി സഹകരിച്ച് പദ്ധതികള്‍ തയാറാക്കി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്