വിജയപ്രതീക്ഷ ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല: പാലൊളി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത് വിജയപ്രതീക്ഷ ഇല്ലാത്തതുകൊണ്ടാണെന്ന് മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി പറഞ്ഞു.

സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്യുഡിഎഫിന്റെ ശക്തി തെളിയിക്കാന്‍ അവര്‍ക്ക് അവസരം നല്‍കലാവും. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വി. എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വൈകീട്ട് വിളിച്ചിരുന്നെന്നും സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് ശരിയല്ലെന്ന അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും പാലൊളി പറഞ്ഞു. കരുണാകരനെ സഹായിക്കാന്‍ വേണ്ടിയല്ല, യുഡിഎഫ് ശക്തമാണെന്ന് തെളിയിക്കാന്‍ അവസരം നല്‍കാതിരിക്കാനാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത്.

ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി മറ്റു ഘടകകക്ഷികളുമായും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതല്ലേയെന്ന അഭിപ്രായമാണ് എന്‍സിപി പ്രകടിപ്പിച്ചത്. സിപിഐ, ജനതാദള്‍, ആര്‍എസ്പി എന്നീ കക്ഷികളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കും അതിന് തടസമായി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്