കോവളം ഹോട്ടല്‍ ലീലാ ഗ്രൂപ്പ് ഏറ്റെടുക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: എംഫാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലെ മെറിഡിയന്‍ കോവളം ഹോട്ടല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ ഹോട്ടല്‍ ലീലാ വെഞ്ച്വഴ്സ് നീക്കം തുടങ്ങി.

130 കോടി രൂപയ്ക്കാണ് ഈ ഹോട്ടല്‍ ഏറ്റെടുക്കുന്നതെന്ന് ലീല ഹോട്ടല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സി. പി. കൃഷ്ണന്‍നായര്‍ പറഞ്ഞു. കേരളത്തില്‍ ഒരു ഹോട്ടല്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നതായി ലീലാ വെഞ്ച്വേഴ്സ് മുംബൈ സ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്.

ജൂണ്‍ ആദ്യവാരത്തില്‍ നടക്കുന്ന ലീല ഗ്രൂപ്പ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ ഈ തീരുമാനം അംഗീകരിക്കുമെന്നും അതിനു ശേഷം ഇടപാട് സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തുവിടുമെന്നും സി. പി. കൃഷ്ണന്‍നായര്‍ വ്യക്തമാക്കി.

കോവളം കൊട്ടാരം സംബന്ധിച്ച പ്രശ്നത്തില്‍ സ്ഥലവാസികളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയത്തിലെത്തണമെന്നാണ് തന്റെ അഭിപ്രായം. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ബേക്കലില്‍ ഒരു ഹോട്ടല്‍ തുടങ്ങാന്‍ ലീലാ ഗ്രൂപ്പിന് പദ്ധതിയുണ്ടെന്ന് കൃഷ്ണന്‍നായര്‍ പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദ്ദവും സര്‍ക്കാരിന്റെ സമീപനവും കാരണമാണ് എംഫാര്‍ഗ്രൂപ്പ് കോവളം ഹോട്ടല്‍ വില്‍ക്കുന്നതെന്ന് ഡയറക്ടര്‍ എം. എം. അബ്ദുള്‍ബഷീര്‍ പറഞ്ഞു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്