ബെല്ലിന്റെ 10 ശതമാനം ഓഹരി വില്‍ക്കാന്‍ അനുമതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡി (ബെല്‍)ന്റെ 10 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.

ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശം ബെല്ലിന്റെ 67.72 ശതമാനം ഓഹരികളാണുള്ളത്. വില്പനയിലൂടെ 2200ഓളം കോടി രൂപ സമാഹരിക്കാനാകും. 15 ശതമാനം ഓഹരികള്‍ ബെല്ലിലെ തൊഴിലാളികള്‍ക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം അറിയിച്ചു.

ബെല്ലിന്റെ നിലവിലുള്ള ഓഹരി വില 896 രൂപയാണ്. 10 ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ 2150.4 കോടി രൂപ സര്‍ക്കാരിന് സമാഹരിക്കാനാകും.

ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് ബെല്ലിന്റെ ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ചിദംബരം വ്യക്തമാക്കി. അതേ സമയം ബെല്ലിന്റെ ഓഹരി വിറ്റഴിക്കുന്നതിനെതിരെ സിപിഎം പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമുള്ള രണ്ടാമത്തെ ഓഹരി വിറ്റഴിക്കല്‍ തീരുനാനമാണിത്. 2004 നവംബറില്‍ ദേശീയ താപവൈദ്യുതി കോര്‍പ്പറേഷന്റെ (എന്‍ടിപിസി) 5.25 ശതമാനം ഓഹരികള്‍ വിറ്റഴിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്