രാജ്യസഭ: പിബി ചര്‍ച്ച ചെയ്യുമെന്ന് വൃന്ദ കാരാട്ട്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: രാജ്യസഭയിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനെ കുറിച്ച് സിപിഎം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്ന് പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു.

മെയ് 26 വ്യാഴാഴ്ച കൊച്ചിയില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വൃന്ദാ കാരാട്ട്.

രാജ്യസഭയിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തിരുന്നില്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മത്സരിക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഉന്നയിക്കപ്പെടുകയാണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്