ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തില്ല

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എ. കെ. ആന്റണി രാജ്യസഭാംഗമാവുന്നതിനെ തുടര്‍ന്ന് ഒഴിവുവരുന്ന ചേര്‍ത്തല നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം നടത്തുന്നു.

ഇതിന്റെ ഭാഗമായി ജൂണ്‍ നാലിന് ശേഷം മാത്രമായിരിക്കും ആന്റണി ചേര്‍ത്തല സീറ്റില്‍ നിന്നുള്ള നിയമസഭാംഗത്വം രാജിവയ്ക്കുന്നത്. ഉപതിരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങളുടെ പേരില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ആന്റണിയുടെ രാജി നീട്ടിക്കൊണ്ടുപോകുന്നത്.

തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് നിയമസഭയുടെ കാലാവധി ഒരു വര്‍ഷത്തില്‍ കുറവാണെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. മെയ് 27നാണ് ആന്റണിയുടെ രാജ്യസഭാംഗമായുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ഇപ്പോഴത്തെ നിയമം അനുസരിച്ച് നിയമസഭാംഗത്വം രാജി വയ്ക്കാന്‍ ആന്റണിക്ക് 14 ദിവസത്തെ സമയമുണ്ട്. ഇതുപ്രകാരം ജൂണ്‍ 10നുള്ളില്‍ ആന്റണി രാജി നല്‍കിയാല്‍ മതിയാകും.

ജൂണ്‍ നാലിന് ശേഷമേആന്റണി രാജി നല്‍കുന്നുള്ളൂവെങ്കില്‍ നിലവിലുള്ള നിയമപ്രകാരം ഉപതിരഞ്ഞെടുപ്പ് വേണ്ടിവരില്ല. യുഡിഎഫിനെതിരായ ജനവികാരം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്