കൊച്ചി: കോവളം കൊട്ടാരം ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ നല്കിയ ഹര്ജിയിന്മേല് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.
എംഫാര്‍ ഗ്രൂപ്പ് നല്കിയ ഹര്‍ജ-ി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോവളം കൊട്ടാരത്തെ ചരിത്ര സ്മാരകമായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ ഈ നീക്കത്തിന്റെ നിയമസാധുത ചോദ്യം ചെയ്താണ് ഹര്‍ജ-ി.
ഹര്‍ജ-ിയില്‍ അടുത്ത ചൊവാഴ്ച കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. കേസില്‍ എംഫാര്‍ ഗ്രൂപ്പിന്റെ പ്രാരംഭ വാദം മെയ് 26 വ്യാഴാഴ്ച കേട്ടതിനു ശേഷമാണ് നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടത്.
സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന് നഗേശ്വര റാവുവാണ് എംഫാര്‍ ഗ്രൂപ്പിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!