ഗൗതമിന്റെ ഫലം തടഞ്ഞുവയ്ക്കില്ല: മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസിലെ പ്രതി സിന്ധുവിന്റെമകന്‍ ഗൗതം വിജയന്റെ ഫലം തടഞ്ഞുവയ്ക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍പറഞ്ഞു.

ചോദ്യുപേപ്പര്‍ ചോര്‍ച്ചക്ക് മുമ്പ് നടന്ന പരീക്ഷകളില്‍ ഗൗതമിന് കൂടുതല്‍ മാര്‍ക്ക് കിട്ടിയെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഫലം തടഞ്ഞുവയ്ക്കുന്നതിന് ചില വ്യവസ്ഥകളുണ്ടെന്നും ഗൗതമിന്റെ ഫലം തടഞ്ഞുവയ്ക്കാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തെ കുറിച്ച് അന്വേഷണം നടത്തുമോയെന്ന ചോദ്യത്തിന് ക്രൈംബ്രാഞ്ച് ഇതേ കുറിച്ച് അന്വേഷിച്ചുവരികയാണല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ചോദ്യുപേപ്പര്‍ ചോര്‍ച്ചക്ക് മുമ്പും പിമ്പും നടന്ന പരീക്ഷകളില്‍ ഗൗതമിന്റെ റിസല്‍ട്ടില്‍ പ്രകടമായ അന്തരമുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്തുവരുന്നതിന് മുമ്പു നടന്ന ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യപാഠം ഒന്നാം പേപ്പര്‍ പരീക്ഷകളില്‍ എ പ്ലസാണ് ഗൗതം നേടിയത്. എന്നാല്‍ ചോര്‍ച്ചക്ക് ശേഷം നടന്ന സാമൂഹ്യശാസ്ത്രം രണ്ടാം പേപ്പര്‍, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ബി പ്ലസ്സ് മാത്രമാണ് ലഭിച്ചത്. ഫിസിക്സിന് എ ഗ്രേഡ് ലഭിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്