പാമോയില്‍: മുഖ്യമന്ത്രിക്ക് ഭയമെന്ന് വി.എസ്

  • Posted By:
Subscribe to Oneindia Malayalam

കല്പറ്റ: പാമോയില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കേസില്‍ വിചാരണ ചെയ്യപ്പെട്ടാല്‍ പ്രതിയായേക്കുമെന്ന പേടികൊണ്ടാണ് കേസ് പിന്‍വലിക്കുന്നതെന്ന്പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.

കോടതിയുടെ അനുമതിയില്ലാത്ത ഈ കേസ് ഒരിക്കലും പിന്‍വലിക്കാനാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന അഴിമതിയിലെ ചില കൂട്ടാളികളെ രക്ഷിക്കാനാണ് കേസ് പിന്‍വലിക്കാന്‍ നീക്കം നടത്തുന്നത്.

കോടികളുടെ നഷ്ടം ഖജനാവിന് വരുത്തിവച്ച പാമോയില്‍ ഇടപാടില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ മുഖ്യപങ്ക് വഹിച്ചുവെന്ന സിഎജിയുടെ കണ്ടെത്തല്‍ തികച്ചും ശരിയാണ്. ഇക്കാര്യം എം. എം. ഹസന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതിയും ശരിവച്ചിട്ടുണ്ട്.

രാജ്യസഭ സ്ഥാനാര്‍ത്ഥി സംബന്ധിച്ച വിവാദം അവസാനിപ്പിച്ചെന്ന് വി. എസ് പറഞ്ഞു. എ. കെ. ആന്റണിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് സംബന്ധിച്ച പ്രശ്നം പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നും തല്‍ക്കാലം പോസ്റ്മോര്‍ട്ടത്തിനില്ലെന്നുംഅദ്ദേഹം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്