തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംഘം ബീഹാറിലെത്തി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് സാഹചര്യം വിലയിരുത്താനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ രണ്ടംഗ സംഘം മെയ് 27 വെള്ളിയാഴ്ച ബീഹാറിലെത്തി.

വിശദമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ബീഹാറിലെ തിരഞ്ഞെടുപ്പ് തീയതി പിന്നീട് നിശ്ചയിക്കും. ഡെപ്യുട്ടി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനന്ത്കുമാറും തിരഞ്ഞെടുപ്പ് നിയമഉപേദഷ്ടാവ് എസ്. കെ. മെന്ദിരത്തയുമാണ് സംഘത്തിലുള്ളത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും.

പ്രളയബാധിത പ്രദേശങ്ങളുള്‍പ്പെട്ട ജില്ലകളിലെ കളക്ടര്‍മാരുമായും സംഘം ചര്‍ച്ച നടത്തിയേക്കും. ഈ പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ച് തീരുമാനത്തിലെത്താനാണിത്. തിങ്കളാഴ്ചയാണ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി നിയമസഭ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ബീഹാറില്‍ വീണ്ടും തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്