എതിരാളികളെ ഉള്‍ക്കൊള്ളണം: ആന്റണി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എതിരാളികളെ കൂടി ഉള്‍ക്കൊള്ളുന്നതാവണം പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യമെന്ന് മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

അധികാരം കിട്ടിയാല്‍ ശത്രുസംഹാരം നടത്തുന്നത് ആര്‍ക്കും ഭൂഷണമല്ല. ഇത്തരം ശീലം പാര്‍ട്ടിക്കകത്തെ ജനാധിപത്യത്തെ തകര്‍ക്കും. ആന്റണി പറഞ്ഞു. തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തില്‍ മെയ് 27 വെള്ളിയാഴ്ച നടന്ന നെഹ്റു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ എതിരാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പുറത്തും ജനാധിപത്യം നിലനിര്‍ത്താനാവില്ലെന്നും അത്തരക്കാര്‍ക്ക് നല്ല ഭരണാധികാരികളുമാകാനാവില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

മതേതരത്വം നിലനിര്‍ത്താനായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്നവര്‍ പോലും പറയുന്നത്. ഗാന്ധിജിയുടെയും നെഹ്റുവിന്റെ ആശയങ്ങളെ പിന്തുടണരണമെന്നും ഖദര്‍ധാരികളിലോ ത്രിവര്‍ണപതാകയിലോ കാര്യമില്ലെന്നും ആന്റണി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്