ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാവും: മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെ കുറിച്ചുള്ള വിലയിരുത്തല്‍ കൂടിയാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ മാട്ടൂലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. എ. അജീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ വികസനത്തിന് താത്പര്യപ്പെടുന്നവര്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണം. സിപിഎം പല തരത്തിലുള്ള തടസങ്ങള്‍ സൃഷ്ടിച്ചിട്ടും വികസന അജണ്ടയുമായി മുന്നോട്ടുപോകുകയാണ് യുഡിഎഫ് സര്‍ക്കാര്‍. വിവാദങ്ങള്‍ കൊണ്ട് യുഡിഎഫ് സര്‍ക്കാരിനെ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ല.

വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അഴിമതി ആരോപണം നേരിട്ട് ജയിലില്‍ പോകേണ്ടിവന്നാലും പിന്‍മാറില്ല. സംസ്ഥാനത്തെ വികസനത്തിന്റെ ശത്രുവാണ് വി.എസ്.അച്യുതാനന്ദന്‍. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കെതിരായ വിവാദം ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ ആ പദ്ധതി തുടങ്ങുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. വികസന വിരോധം സിപിഎം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്