ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും: മഹാജന്‍

  • Posted By:
Subscribe to Oneindia Malayalam

നെടുമ്പാശേരി: 2006ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി നേതാവ് പ്രമോദ് മഹാജന്‍ പറഞ്ഞു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപിക്കുള്ള ജനപിന്തുണയില്‍ കുറവൊന്നുമില്ല. എന്നാല്‍ ബിജെപിക്ക് ലഭിക്കുന്ന 12 ശതമാനം വോട്ട് സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിനിടയില്‍ ഒരു നിയമസഭാ സീറ്റിലെ വിജയമാക്കി മാറ്റാന്‍ കഴിയുന്നില്ല.

സംസ്ഥാനത്ത് പാര്‍ട്ടിയെ പരമാവധി ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന തന്ത്രങ്ങളെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ല.

ബീഹാറില്‍ നിയമസഭ പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്നും ബീഹാര്‍ ഗവര്‍ണര്‍ ഭൂട്ടാസിംഗ് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും മഹാജന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്