ആദിവാസി സമരം ഏറ്റെടുക്കും: പിണറായി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആദിവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ നടക്കുന്ന സമരം സിപിഎം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

മെയ് 27 വെള്ളിയാഴ്ച കല്‍പ്പറ്റയില്‍ കളക്ടറേറ്റിന് മുന്നില്‍ ആദിവാസി ക്ഷേമസമിതിയുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി ക്ഷേമസമിതിയുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് വീണ്ടും സമരത്തിനിടയാക്കിയത്. ആദിവാസി സമരത്തെ ബലപ്രയോഗത്തിലൂടെ നേരിടാന്‍ ശ്രമിച്ചാല്‍ രൂക്ഷ പ്രത്യാഘാതമുണ്ടാകും. ന്യായമായ സമരമാണ് ആദിവാസികള്‍ നടത്തുന്നത്. അത് അംഗീകരിക്കാതെ സമരം ഒത്തു തീര്‍പ്പിലെത്തില്ല- പിണറായി പറഞ്ഞു.

കല്‍പ്പറ്റ കളക്ടറേറ്റിന് മുന്നില്‍ ആദിവാസി ക്ഷേമസമിതിയുടെ സമരപ്പന്തല്‍ പിണറായി വെള്ളിയാഴ്ച സന്ദര്‍ശിച്ചു. സമരം ഒത്തുതീര്‍ക്കാനായി വെള്ളിയാഴ്ച രാവിലെ സമരസമിതി നേതാക്കളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ച വിജയിച്ചില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്