ചന്ദനക്കള്ളക്കടത്തുകാര്‍ വനപാലകനെ വെട്ടി

  • Posted By:
Subscribe to Oneindia Malayalam

മറയൂര്‍: മറയൂരില്‍ ചന്ദനക്കള്ളക്കടത്തുകാര്‍ വനപാലകനെ വെട്ടി പരിക്കേല്‍പ്പിച്ചു.മറയൂര്‍ റെയ്ഞ്ചിലെ വാച്ചറായ തമിഴരശനാണ് വെട്ടേറ്റത്.

മറയൂര്‍ ചന്ദന റിസര്‍വില്‍ നിന്നും ചന്ദനം മുറിച്ച് കടത്തുന്നതു തടഞ്ഞ വനപാലകരെ കള്ളക്കടത്തുകാര്‍ ആക്രമിക്കുകയായിരുന്നു.അക്രമിസംഘത്തിലുള്ള രണ്ടുപേരെ വനപാലകര്‍ പിടികൂടി.

ആറംഗ സംഘത്തിലെ മറ്റുള്ളവര്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. കാലിന് വെട്ടേറ്റ തമിഴരശന്‍ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്