മാറാട് കലാപത്തില്‍ ബാഹ്യ ശക്തികളില്ലെന്ന് സിംഗ്ള

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മാറാട് കലാപത്തില്‍ ബാഹ്യശക്തികളുടേയോ ഏതെങ്കിലും സംഘടനകളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ ഇടപെടലുണ്ടായിട്ടില്ലെന്ന് കൈംബ്രാഞ്ച് ഐജി മഹേഷ് കുമാര്‍ സിംഗ്ള വ്യക്തമാക്കി.

മാറാട് കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ മെയ് 27 വെള്ളിയാഴ്ച നല്‍കിയ മൊഴിയിലാണ് മഹേഷ് കുമാര്‍ സിന്‍ഹ്ള ഇക്കാര്യമറിയിച്ചത്.മറാട് കലാപത്തെക്കുറിച്ചന്വേഷിച്ച ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു മഹേഷ് കുമാര്‍ സിംഗ്ള.

മാറാട് കേസ് സിബിഐക്ക് വിടണമെന്ന കലാപത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതിയില്‍ മൊഴി നല്‍കിയത് യാദൃശ്ചികമാണെന്ന് അദ്ദേഹം കമ്മിഷനു മുന്നില്‍ വ്യക്തമാക്കി. അഡ്വക്കറ്റ് ജനറലിനെ കാണാനായി ഹൈക്കോടതിയില്‍ പോയ താന്‍ ഹൈക്കോടതിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുമ്പോള്‍ തന്റെ സാന്നിധ്യം ബോധ്യപ്പെട്ട് ജഡ്ജി തന്റെ മൊഴിയെടുക്കാന്‍ താത്പര്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ബാഹ്യ ഏജന്‍സികള്‍ക്കോ സംഘടനകള്‍ക്കോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ കേസില്‍ പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. മാറാട് കലാപത്തെ കുറിച്ച് അന്വേഷണം നടത്തിയ താന്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇതുസംബന്ധിച്ച അഭിപ്രായരൂപീകരണത്തിലെത്തിയത്. മാറാട് കലാപം സംബന്ധിച്ച സ്പെഷ്യല്‍ ബ്രാഞ്ചിന്റെ രഹസ്യറിപ്പോര്‍ട്ടിനെ കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ ക്രൈംബ്രാഞ്ചിന് ലഭിക്കാറില്ലെന്നും സിംഗ്ള അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്