വയനാട്ടില്‍ കളക്ടറേറ്റ് ഉപരോധം തുടരുന്നു

  • Posted By:
Subscribe to Oneindia Malayalam

കല്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ വയനാട് കളക്ടറേറ്റിന് മുന്നില്‍ നടത്തുന്ന ഉപരോധ സമരം തുടരുന്നു.

മെയ് 26 വ്യാഴാഴ്ചയാണ് അഞ്ഞൂറോളം വരുന്ന ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകര്‍ ഉപരോധം തുടങ്ങിയത്. ഉപരോധത്തെ തുടര്‍ന്ന് കളക്ടറേറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

ആദിവാസി ഭൂവിതരണം പൂര്‍ത്തിയാക്കുക, കൈവശരേഖ നല്‍കുക, വിദ്യാഭ്യാസ ആനുകൂല്യം നല്‍കുക, വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുക, റേഷന്‍ കാര്‍ഡ് അനുവദിക്കുക, സമരങ്ങളുടെ പേരില്‍ ആദിവാസികള്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം. ആവശ്യം അംഗീകരിക്കും വരെ ഉപരോധം തുടരുമെന്നാണ് സമിതിയുടെ നിലപാട്. സമരം അവസാനിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ വസതിയില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്