സ്മാര്‍ട്ട് സിറ്റി: ഭൂമിവില പെരുപ്പിച്ചുകാട്ടുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു വേണ്ടി നല്‍കുന്ന ഭൂമിയുടെ യഥാര്‍ഥവില പെരുപ്പിച്ചുകാട്ടിയും ഇല്ലാത്ത കരാര്‍ വ്യവസ്ഥകള്‍ പ്രചരിപ്പിച്ചും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവെഴുതിയ തുറന്ന കത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇങ്ങനെ ആരോപിച്ചത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടി നല്‍കുന്ന ഭൂമിക്ക് കമ്പോള നിരക്കിനേക്കാള്‍ 13 ഇരട്ടി വില കണക്കാക്കിയാണ് ഭൂമി ചുളുവിലയ്ക്കു നല്‍കുന്നതെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്. കൈമാറുന്ന 298.67 ഏക്കര്‍ ഭൂമിക്ക് കമ്പോള ന്യായവില ഏക്കറിന് 26.47 ലക്ഷം രൂപയാണ്. കൊച്ചി നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ കിടക്കുന്ന സ്ഥലത്തിന്റെ കുറെഭാഗത്തിന് സെന്റിന് ഒരു ലക്ഷമോ അതിലേറെയോ വില വരുമെങ്കിലും ഭൂരിഭാഗം ഭൂമിക്കും സെന്റിന് അയ്യായിരം മുതല്‍ 25,000 രൂപ മാത്രമേ വില വരൂ.

കൈമാറുന്ന ഭൂമിയില്‍ 40 ശതമാനത്തിലും വൈദ്യുതി, കുടിവെള്ളവിതരണം, റോഡ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. കഴിഞ്ഞ വര്‍ഷം വിപ്രോയ്ക്ക് ഈ സൗകര്യങ്ങളോടെ കൈമാറിയ ഭൂമിക്ക് ഏക്കറിന് 25 ലക്ഷം രൂപയാണ് ഈടാക്കിയത്.

സൗജന്യമായി 100 ഏക്കര്‍ നല്‍കുന്നത് ഐടി നിയമം അനുസരിച്ചാണെന്നും അതിന്റെ മതിപ്പുവില ഏക്കറിന് 20 ലക്ഷം രൂപയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാടുപിടിച്ചു തരിശായി കിടക്കുന്ന ഭൂമി സൗജന്യമായി നല്‍കി കേരളത്തിലെ തൊഴില്‍ രഹിതരായ 40,000 യുവാക്കള്‍ക്കു വേണ്ടി ത്യാഗം ചെയ്യണമെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്