തെങ്ങുകൃഷിക്ക് 1924 കോടിയുടെ പദ്ധതി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കേടായ തെങ്ങ് വെട്ടിമാറ്റി പുതിയ തൈ നടുന്നതിന് സംസ്ഥാനത്തിന് 1924 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നാളികേരവികസന ബോര്‍ഡിന്റെ രജതജൂബിലി ആഘോഷങ്ങളും കേരോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിതുകയുടെ 169 കോടി രൂപ കേന്ദ്രവിഹിതമാണ്. 1348 കോടി രൂപ നബാര്‍ഡ് അടക്കമുള്ള വിവിധ ബാങ്കുകള്‍ നല്‍കും. ബാക്കി 407 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെയും കേരകര്‍ഷകരുടെയും വിഹിതമായിരിക്കും.

ഗ്രാമപഞ്ചായത്തുകളിലൂടെയാവും പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി തോട്ടങ്ങളില്‍ തെങ്ങിനും പുറമെ ഇടവിള കൃഷി ചെയ്യാനും നിര്‍ദേശമുണ്ട്. തെങ്ങിനൊപ്പം മണ്ണിന്റെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി വിഹിതം ഉപയോഗപ്പെടുത്തണം. ഇതിന് സഹായകരമാവുന്ന പച്ചക്കറി ഇനങ്ങള്‍ കണ്ടെത്തണം.

കാര്‍ഷികമേഖലയ്ക്ക് അര്‍ഹമായ പരിഗണന കേന്ദ്രത്തില്‍ നിന്നു നേടിയെടുക്കാന്‍ കേരളത്തിനു കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്