കണ്ണൂരില്‍ സുരക്ഷ ഏര്‍പ്പെടുത്തി: ഡിജിപി

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: അഴീക്കോട്, കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡിജിപി രമണ്‍ ശ്രീവാസ്തവ പറഞ്ഞു.

മെയ് 28 ശനിയാഴ്ച കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം. സുരക്ഷിതമായി വോട്ടവകാശം വിനിയോഗിക്കാനായി 269 ബൂത്തുകളിലുംഎല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എസ്ഐ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കിയിട്ടുണ്ട്. ഈ ഫോണുകളുടെ നമ്പരുകള്‍ പരസ്യപ്പെടുത്തും. ഇതുവഴി വോട്ടര്‍മാര്‍ക്ക് അവരുടെ ബുദ്ധിമുട്ടുകളും പരാതികളും അറിയിക്കാമെന്ന് ഡിജിപി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്