ഐസ്ക്രീം കേസ് ജൂലൈ ആറിലേക്ക് മാറ്റി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് സംബന്ധിച്ച് കോഴിക്കോട് ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്ന ഹര്‍ജികളിന്മേല്‍ തീര്‍പ്പ് കല്പിക്കുന്നത് ജൂലൈ ആറിലേക്ക് മാറ്റി.

പി. ജെ. സെബാസ്റ്യന്റേയും കേസിലെ മുഖ്യ സാക്ഷി റജീനയുടേയും ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ശനിയാഴ്ച ഇരുവരും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്.

റജീന മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സെബാസ്റ്യന്‍ നേരത്തെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജിയിന്മേല്‍ കോടതി നേരിട്ട് അന്വേഷണം നടത്തി വരുന്നതിനിടയില്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെബാസ്റ്യന്‍ അപേക്ഷ നല്‍കി. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം നടക്കുമ്പോള്‍ റജീനയ്ക്ക് പ്രായപൂര്‍ത്തിയായെന്നതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെബാസ്റ്യന്‍ കോടതിയെ വീണ്ടും സമീപിച്ചത്.

അതിനിടെ സെബാസ്റ്യന്‍ പറയുന്നത് കളവാണെന്നും ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം നടക്കുമ്പോള്‍ തനിക്ക് 16 വയസേയുണ്ടായിരുന്നുള്ളൂവെന്നും കാണിച്ച് റജീന കോടതിയില്‍ ഹര്‍ജി നല്‍കി. ഈ രണ്ട് ഹര്‍ജികളിലും തീര്‍പ്പ് കല്പിക്കുന്നതാണ് കോടതി മാറ്റിവച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്