ഓഫീസ് ഒഴിയാന്‍ രാജഗോപാലിന് നിര്‍ദേശം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബി ജെപി നേതാവ് ഒ.രാജഗോപാലിനോട് പാര്‍ട്ടി സംസ്ഥാന സമിതിഓഫീസായ മാരാര്‍ജി ഭവനില്‍ നിന്നും താമസം മാറ്റാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായറിയുന്നു.

തിരുവനന്തപുരത്ത് തന്നെ മറ്റൊരു താമസസ്ഥലത്തേക്ക് മാറാനൊരുങ്ങുകയാണ് രാജഗോപാല്‍. കേന്ദ്രമന്ത്രി സ്ഥാനം ഒഴിഞ്ഞതു മുതല്‍ മാരാര്‍ജി ഭവന്‍ കേന്ദ്രമാക്കിയാണ് രാജഗോപാല്‍ പ്രവര്‍ത്തിച്ചിരുന്നത്.

സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ളയുമായി ചേര്‍ന്ന് ഒരു വിഭാഗത്തിനെതിരെ രാജഗോപാല്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. മുകുന്ദന്‍ പക്ഷത്തെ നേതാക്കള്‍ രാജഗോപാലിനെതിരെ ദേശീയ പ്രസിഡന്റ് എല്‍.കെ. അദ്വാനിക്ക് പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയാണ് രാജഗോപാലിനെതിരായ നീക്കത്തിന് ദേശീയ നേതൃത്വം തീരുമനാിച്ചത്.

അതേ സമയം താമസം മാറാന്‍ തന്നോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റേതായ വ്യക്തിപരമായ കാരണങ്ങളാലാണ് താമസം മാറ്റുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്