ഇന്തോനേഷ്യയില്‍ ബോംബ് സ്ഫോടനം: 19 മരണം

  • Posted By:
Subscribe to Oneindia Malayalam

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപിലെ ടെന്റേന പട്ടണത്തിലുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളില്‍ 19 പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു.

ടെന്റേന പട്ടണത്തിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് മെയ് 28 ശനിയാഴ്ച സ്ഫോടനങ്ങള്‍ നടന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലുള്ള സംഘട്ടനങ്ങള്‍ പതിവായ പ്രദേശമാണ് ടെന്റേന.

2000ല്‍ വര്‍ഗീയ സംഘട്ടനങ്ങള്‍ ആരംഭിച്ചതിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം പേരാണ് ടെന്റേനയില്‍ മരിച്ചത്. 2001 ഡിസംബറില്‍ സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ സമാധാന കരാറിന് രൂപം നല്‍കിയെങ്കിലും അക്രമസംഭവങ്ങളും വെടിവയ്പും ബോംബ് സ്ഫോടനങ്ങളും ഇവിടെ തുടര്‍ന്നു. സമാധാന കരാറുണ്ടായതിന് ശേഷം ഏറ്റവും കൂടുതല്‍ രക്തച്ചൊരിച്ചിലുണ്ടായ സംഭവമാണ് ശനിയാഴ്ചയുണ്ടായത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്