തിരുച്ചിറപ്പള്ളിയില്‍ ഫാക്ടറി തകര്‍ന്ന് 15 മരണം

  • Posted By:
Subscribe to Oneindia Malayalam

കോയമ്പത്തൂര്‍: തിരുച്ചിറപ്പള്ളിക്കടുത്ത് ഡാല്‍മിയാപുരത്ത് നിര്‍മാണത്തിലിരിക്കുന്ന സിമന്റ് ഫാക്ടറി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 15 തൊഴിലാളികള്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.

തിരുച്ചിറപ്പള്ളി-അരിയല്ലൂര്‍ റോഡില്‍ ഡാല്‍മിയാ സിമന്റ് കമ്പനിയുടെ പുതിയ ഫാക്ടറി കെട്ടിടമാണ് നിര്‍മ്മാണത്തിനിടെ മെയ് 29 ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ തകര്‍ന്നത്. ഫാക്ടറിയുടെ കണ്‍വെയര്‍ ബെല്‍റ്റ് ഗാലറി കെട്ടിടമാണ് വീണത്. ശനിയാഴ്ച കോണ്‍ക്രീറ്റ് ചെയ്ത ഈ ഭാഗത്ത് ഉറപ്പിച്ച താങ്ങുകള്‍ തകര്‍ന്നാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സംഭവസമയത്ത് നൂറോളം നിര്‍മാണ തൊഴിലാളികള്‍ ഗാലറിയുടെ മുകളിലും ഇരുപതോളം പേര്‍ താഴെയും ജോലിയിലായിരുന്നു. താഴെയുണ്ടായിരുന്നവരാണ് മരിച്ചത്.

മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ 15,000 രൂപ വീതവും ഡാല്‍മിയ കമ്പനി ഒരു ലക്ഷം വീതവും സഹായധനം നല്‍കുമെന്ന് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് കമ്പനി 25,000 രൂപ വീതം നല്‍കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്