ഡോ. കാലടി പരമേശ്വരന്‍ നമ്പൂതിരി അന്തരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പ്രശസ്ത ആയുര്‍വേദ ഡോക്ടറും മുന്‍കാല ചലച്ചിത്ര നടനുമായ ഡോക്ടര്‍ കാലടി പരമേശ്വരന്‍ നമ്പൂതിരി (54) അന്തരിച്ചു.

മെയ് 29 ഞായറാഴ്ച വെളുപ്പിന് അഞ്ചു മണിയോടെയായിരുന്നു അന്ത്യം. എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

ആയുര്‍വേദ ചികിത്സാരംഗത്ത് പ്രശസ്തനായിരുന്ന പരമേശ്വരന്‍ നമ്പൂതിരി പഞ്ചകര്‍മ്മ ചികിത്സയെക്കുറിച്ച് ആയൂര്‍വേദ കര്‍മ്മ സംഗ്രഹം, ആയൂരാരോഗ്യം എന്നീ കൃതികള്‍ എഴുതിയിട്ടുണ്ട്. തിരുവനന്തപുരം ആയൂര്‍വേദ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ മികച്ച നടനുള്ള സര്‍വകലാശാലാ പുരസ്കാരം നേടിയ അദ്ദേഹം കല്‍ക്കി, പാപത്തിനു മരണമില്ല തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പി.ജെ.ആന്റണിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് അഭിനയരംഗത്തു നിന്നും വിട്ട് ആയൂര്‍വേദ ചികിത്സയില്‍ ശ്രദ്ധിച്ചുവരികയായിരുന്നു.

മൃതദേഹം വൈകിട്ട് തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള വീട്ടില്‍ കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം തൈക്കാട് വൈദ്യുത ശ്മശാനത്തില്‍ നടക്കും.

പ്രശസ്ത സിനിമാ നടിയായ ശ്രീലതയാണ് ഭാര്യ. വിശാഖ്, ഗംഗ എന്നിവര്‍ മക്കളാണ്. കുന്ദംകുളം കാലടി മനയ്ക്കല്‍ പരേതരായ നാരായണന്‍ നമ്പൂതിരിയുടേയും പ്രിയദത്ത അന്തര്‍ജ്ജനത്തിന്റേയും മകനാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്