കരിമണല്‍: ഉടന്‍ തീരുമാനമെടുക്കരുത്-വി.എസ്

  • Posted By:
Subscribe to Oneindia Malayalam

കായംകുളം: കരിമണല്‍ ഖനനപ്രശ്നത്തില്‍ ജോണ്‍മാത്യു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

മെയ് 29 ഞായറാഴ്ച കായംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍. കരിമണല്‍ ഖനനം സംബന്ധിച്ച് പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം മാനിക്കലാണ് ആദ്യം വേണ്ടത്. രാഷ്ട്രീയ കക്ഷികള്‍, സാമൂഹ്യസംഘടനകള്‍ എന്നിവരുടെ അഭിപ്രായവും അറിഞ്ഞ ശേഷമേ സര്‍ക്കാര്‍ തീരുമാനമെടുക്കാവൂ. ഖനനം സംബന്ധിച്ച് ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും വി. എസ് ആവശ്യപ്പെട്ടു.

സുനാമി ബാധിതര്‍ക്കായി കേന്ദ്രം നല്‍കിയ സഹായത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് വിനിയോഗിക്കാനായത്. സുനാമി ബാധിത മേഖലകളില്‍ ആവശ്യമായ സഹായമെത്തിക്കാന്‍ സര്‍ക്കാറിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ഇക്കാര്യത്തില്‍ കേന്ദ്രസഹായം പൂര്‍ണമായും വിനിയോഗിച്ചിട്ടില്ല. സുനാമി ബാധിത മേഖലകളില്‍ പുനരധിവാസം ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്