കൊച്ചി: യാക്കോബായ സഭയുടെ നിരണം, തിരുവനന്തപുരം ഭദ്രാസനങ്ങളുടെ അധിപന് മര്‍ക്കോസ് മാര്‍ കുറിലോസ് കാലം ചെയ്തു. മെയ് 30 തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ലേക്ക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
കുറിലോസിന്റെ മൃതദേഹം ഉച്ചയോടെ കരിങ്ങാച്ചിറ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വക്കും. തുടര്‍ന്ന് വൈകുന്നേരത്തോടെ മണര്ക്കാടേക്ക് കൊണ്ടുപോകും. സംസ്കാരം മെയ് 31 ചൊവ്വാഴ്ച ഉച്ചക്ക് കോട്ടയം പങ്ങട സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!