യുഡിഎഫ്-ബിജെപി ബന്ധം അവിശുദ്ധം: പിള്ള

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കൂത്തുപറമ്പ്, അഴീക്കോട് ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫും ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന കൂട്ടുകെട്ട് വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണെന്ന് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. ഇതേക്കുറിച്ചുള്ള അഭിപ്രായം മുസ്ലീംലീഗ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയുമായുള്ള യുഡിഎഫിന്റെ ബന്ധം അവിശുദ്ധമാണ് . ഇത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടിനെ തറ പറ്റിച്ചേ മതിയാകൂ.

രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ ആന്റണി എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതായിരുന്നു. യുപിഎ മന്ത്രിസഭയില്‍ ആന്റണി മന്ത്രിയാകരുത്. ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പ് ഉടനെ നടത്തണം.

ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനെക്കൊണ്ട് കേരളത്തിന് യാതൊരു നന്മയും ഉണ്ടായിട്ടില്ല. സുനാമി സംഭവത്തില്‍ പോലും കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

എല്‍ഡിഎഫിനു വേണ്ടി തിരഞ്ഞെടുപ്പുപ്രചാരണം നടത്തുന്നതിന് ആരുടെയും സമ്മതം വേണ്ടെന്നും പിള്ള പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്