കരിമണല്‍: റിപ്പോര്‍ട്ട് തള്ളണമെന്ന് സുധീരന്‍

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: കരിമണല്‍ ഖനനം ഉപാധികളോടെ നടത്താമെന്ന ജോണ്‍ മാത്യു കമ്മിഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ ആവശ്യപ്പെട്ടു.

കമ്മിഷന്‍ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ല. കരിമണല്‍ ഖനനം നടത്തിയാല്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനുള്ള വിദഗ്ധരെ കമ്മിഷനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കമ്മിഷന് മുന്നില്‍ തന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ ക്ഷണിച്ചപ്പോള്‍ കമ്മിഷന് വിശ്വാസ്യതയില്ലെന്ന കാരണത്താല്‍ അതിന് കഴിയില്ലെന്ന് താന്‍ അറിയിച്ചിരുന്നതാണ്.

കരിമണല്‍ ലോബിയെ സഹായിക്കാന്‍ വേണ്ടിയാണ് കമ്മിഷനെ നിയോഗിച്ചത്. ആറാട്ടുപുഴയില്‍ സുനാമിയും കടലാക്രമണവും കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഗണിച്ച് ഖനനം അനുവദിക്കാന്‍ പാടില്ല. ആലപ്പുഴയില്‍ അടിയന്തിരമായി ചെയ്യേണ്ടത് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടലോരപ്രദേശങ്ങളില്‍ കടല്‍ഭിത്തി കെട്ടുകയെന്നതാണ്.

തോട്ടപ്പള്ളി-വലിയഴീക്കല്‍ കടലോരപ്രദേശത്ത് സുനാമി പുനരധിവാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഖനനലോബിയെ സഹായിക്കാന്‍ വേണ്ടിയാണ്. ഖനനകമ്പനികള്‍ക്ക് ഭൂമി വില്‍ക്കാന്‍ തദ്ദേശവാസികളെ നിര്‍ബന്ധിതരാക്കാന്‍ വേണ്ടിയായിരുന്നു ഈ നടപടിയെന്ന് സുധീരന്‍ ആരോപിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്