സിപിഎം മര്യാദ പാലിച്ചാല്‍ യുഡിഎഫ് ജയിക്കും: തെന്നല

  • Posted By:
Subscribe to Oneindia Malayalam

അഴീക്കോട്: സിപിഎം ജനാധിപത്യ മര്യാദ പാലിച്ചാല്‍ യുഡിഎഫിന് അനുകൂലമായ ഉപതിരഞ്ഞെടുപ്പ് ഫലമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.

സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധ നടപടികളില്‍ ഭയന്നാണ് ജനങ്ങള്‍ വോട്ടു ചെയ്യാനെത്താത്തതെന്ന് തെന്നല ആരോപിച്ചു. വന്‍കുളത്തുവയലിലും ചെറുകുന്നിലും യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു തെന്നല.

പണക്കാര്‍ക്ക് വേണ്ടിയാണ് സിപിഎം നിലകൊള്ളുന്നത്. അമ്യൂസ്മെന്റ് പാര്‍ക്കൊന്നും തൊഴിലാളികള്‍ക്ക് വേണ്ടിയുള്ളതല്ല. പ്ലാച്ചിമടയില്‍ കുളിക്കാനാണ് വെള്ളമൂറ്റുന്നതെങ്കില്‍ പറശിനിക്കടവില്‍ കളിക്കാനാണ് സിപിഎം വെള്ളമൂറ്റുന്നത്.

ദിനേശ് ബീഡി വ്യവസായത്തെ അപകടപ്പെടുത്തിയ സിപിഎം തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് തെന്നല കുറ്റപ്പെടുത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്