കോടിയേരിക്കെതിരെ യുഡിഎഫ് നിയമ നടപടിക്ക്

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കൂത്തുപറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. പ്രഭാകരന്‍ ചതിരൂര്‍ വനഭൂമി കേസില്‍ പ്രതിയാണെന്ന ആരോപണം ഉന്നയിച്ച കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സണ്ണി ജോസഫും കെ. സുധാകരന്‍ എംഎല്‍എയും അറിയിച്ചു.

സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും കോടിയേരിക്കെതിരെ സിവില്‍ കേസ് നല്‍കുമെന്നും ഇരുവരും പറഞ്ഞു.

സുപ്രിം കോടതി അയോഗ്യനാക്കിയ പി. ജയരാജനെ സ്ഥാനാര്‍ഥിയാക്കുക വഴി സുപ്രിം കോടതി വിധിയെയും നിയമത്തെയും വെല്ലുവിളിക്കുകയാണ് സിപിഎം ചെയ്തതെന്ന് ഇരുവരും ആരോപിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്