ഭീഷണി: യൂസഫലി കേച്ചേരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദ്നിയുടെ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് എഴുതിയ ലേഖനത്തിന്റെ പേരില്‍ തനിക്കെതിരെ ഭീഷണിയുണ്ടായെന്ന് കാണിച്ച് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ യൂസഫലി കേച്ചരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഭീഷണി സംബന്ധിച്ച മുഴുവന്‍ സത്യവും പുറത്തുകൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയോടും സംസ്കാരികമന്ത്രിയോടും യൂസഫലി അഭ്യര്‍ഥിച്ചു.

മെയ് 21നാണ് മാതൃഭൂമി ദിനപത്രത്തില്‍ യൂസഫലി കേച്ചേരിയുടെ ലേഖനം പ്രസിദ്ധീകരിച്ചത്. വിഎച്ച്പിക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് തനിക്കെതിരെ ഭീഷണിയുയര്‍ത്തിയതെന്ന് യൂസഫലി പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് സാഹിത്യ അക്കാദമി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇപ്പോള്‍ അതേ ഭീഷണി ആവര്‍ത്തിക്കുകയാണ്. കേച്ചേരിയിലെ ഒരു ഫോണ്‍ നമ്പരില്‍ നിന്നാണ് ഭീഷണി കോള്‍ വന്നത്.

അതേ സമയം ഭീഷണി രാഷ്ട്രീയപ്രേരിതമാണെന്ന് കരുതുന്നില്ലെന്നും തനിക്കെതിരെ പ്രസ്താവന ഇറക്കിയിട്ടില്ലെന്ന് വിഎച്ച്പി നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്