ഇറാഖില്‍ ബോബുസ്ഫോടനത്തില്‍ 25 മരണം

  • Posted By:
Subscribe to Oneindia Malayalam

ഹില്ല: തെക്കന്‍ ബാഗ്ദാദിലെ ഹില്ലയിലുണ്ടായ ബോംബുസ്ഫോടനത്തില്‍ 25 മുന്‍പൊലീസ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്കു പരിക്കു പറ്റി.

ഹില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു പുറത്തായാണ് രണ്ടുബോംബുകള്‍ പൊട്ടിയത്. മെയ് 30 തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. തങ്ങളെ പൊലീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 500ളം കമാന്‍ഡോകള്‍ കൂടിനില്‍ക്കുന്നതിനു സമീപമായാണ് ബോംബ് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തില്‍ പരിക്കേറ്റവരെ ഹില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹില്ലയില്‍ ഫെബ്രുവരിയിലുണ്ടായ ഒരു ബോംബാക്രമണത്തില്‍ 118 പേര്‍ മരിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്