ബോഫോഴ്സ് കേസില്‍ ഹിന്ദുജകളെ കുറ്റവിമുക്തരാക്കി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബോഫോഴ്സ് ആയുധഇടപാടുകേസില്‍ ഹിന്ദുജ സഹോദരന്മാരേയും സ്വീഡിഷ് കമ്പനിയായ എബി ബോഫോഴ്സിനെയും ദില്ലി ഹൈക്കോടതി കുറ്റവിമുക്തരാക്കി. കേസില്‍ യഥാര്‍ത്ഥരേഖകള്‍ ഹാജരാക്കാന്‍ സിബിഐക്കു കഴിയാത്തതിനെ തുടര്‍ന്നാണ് ഹിന്ദുജകള്‍ക്കനുകൂലമായ കോടതി വിധി.

ബോഫോഴ്സ് കേസില്‍ തങ്ങള്‍ക്കെതിരെ സെഷന്‍സ് കോടതി ചുമത്തിയ കേസുകള്‍ തള്ളണമെന്നു കാണിച്ച് ഹിന്ദുജമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. രേഖകളുടെ സീലുകളില്ലാത്ത ഫോട്ടോസ്റാസ്റ് കോപ്പികള്‍ പരിഗണിച്ചാണ് തങ്ങളുടെ മേല്‍ കുറ്റം ചുമത്തിയിരിക്കുന്നെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെത്തുടര്‍ന്ന് യഥാര്‍ത്ഥരേഖകള്‍ ഹാജരാക്കാന്‍ കോടതി സിബിഐക്കു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇവ തങ്ങളുടെ കൈവശമില്ലെന്ന സിബിഐ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തരാക്കി കോടതി ഉത്തരവു പുറപ്പെടുവിച്ചത്.

കൊല്ലപ്പെട്ട മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരു കൂടി ഉള്‍പ്പെടുത്തിയിരുന്ന ഈ ആയുധ ഇടപാടു കേസ് വന്‍വിവാദമായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്