സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നെല്ല് ഏറ്റെടുക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സഹകരണ സംഘങ്ങള്‍ സംഭരിച്ച നെല്ല് മെയ് 31 ചൊവ്വാഴ്ച മുതല്‍സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കാന്‍ ധാരണയായി.ഭക്ഷ്യമന്ത്രിയും സഹകരണ സംഘം പ്രതിനിധികളും തമ്മില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമായത്.

സംഭരണവിലയായി ഏഴര രൂപ തന്നെ നല്‍കണമെന്ന് സഹകരണസംഘങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും വിലയെപ്പറ്റി തീരുമാനമായില്ല. സംഘങ്ങള്‍ ഏഴര രൂപക്കാണ് നെല്ലു സംഭരിക്കുന്നതെങ്കിലും ഏഴുരൂപ മാത്രമെ നല്‍കാനാവൂയെന്നാണ് സര്‍ക്കാര്‍ നിലപാട്. മില്ലുകളില്‍ എത്തിക്കുന്നതിനുള്ള ചെലവും സര്‍ക്കാര്‍ നല്‍കും. ഈ നെല്ലിനെ വില്‍പനനികുതിയില്‍ നിന്ന് ഒഴിവാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോള്‍ സഹകരണസംഘങ്ങള്‍ക്ക് നഷ്ടമുണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സംഭരിക്കുന്ന നെല്ല് ടെന്‍ഡര്‍ നല്‍കുന്ന മില്ലുകളിലൂടെ അരിയാക്കി എഫ്സിഐ വഴി വിതരണം ചെയ്യും. സംഭരിച്ച മുഴുവന്‍ നെല്ലും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെങ്കിലും കൂടുതല്‍ വില കിട്ടിയാല്‍ മറ്റ് ഏജന്‍സികള്‍ക്ക് സഹകരണസംഘങ്ങള്‍ക്ക് നെല്ലു വില്‍ക്കാവുന്നതാണെന്ന് ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. പാലക്കാട് ജില്ലയിലെ മേല്‍ത്തരം നെല്ലിന് കൂടുതല്‍ വില കിട്ടാന്‍ സാധ്യതയുള്ളതിനാലാണ് ഏജന്‍സികള്‍ക്ക് വില്‍ക്കാന്‍ അനുമതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്