കാഞ്ചി സ്വാമിമാര്‍ മഠത്തിലേക്കു മടങ്ങിയേക്കും

  • Posted By:
Subscribe to Oneindia Malayalam

കാഞ്ചീപുരം: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയും വിജയേന്ദ്രസരസ്വതിയും ജൂണ്‍ ആദ്യവാരം മഠത്തിലേക്കു മടങ്ങിയേക്കും. കാഞ്ചി മഠവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം.

ശങ്കരരാമന്‍ വധക്കേസില്‍ തമിഴ്നാട് പൊലീസ് അറസ്റു ചെയ്ത ഇരുമഠാധിപതിമായും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇതുവരെ മഠത്തിലേക്ക് വന്നിട്ടില്ല.

ആന്ധ്രയിലെ മെഹബൂബ് നഗറില്‍ നിന്നും കൊലക്കുറ്റമാരോപിച്ച് നവംബര്‍ 12നാണ് ജയേന്ദ്രസരസ്വതിയെ അറസ്റു ചെയ്തത്. ഇദ്ദേഹത്തിനു പിന്നീട് കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ മഠത്തിലേക്കു പോകരുതെന്ന നിബന്ധനയോടെ സുപ്രീംകോടതി ജാമ്യമനുവദിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വെല്ലുരീലെ കളൈവിയിലാണ് ജയേന്ദ്രസരസ്വതി താമസിക്കുന്നത്. സംഭവത്തില്‍ അറസ്റിലാകുകയും മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുകയും ചെയ്ത വിജയേന്ദ്ര സരസ്വതി കോടതി നിര്‍ദേശപ്രകാരം ചെന്നൈയിലാണ് താമസിക്കുന്നത്.

ഈ കേസില്‍ തമിഴ്നാട് പൊലീസ് ജനുവരി 21ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഇപ്പോള്‍ മഠാധിപതിമാര്‍ കാഞ്ചി മഠത്തിലേക്കു തിരിച്ചുപോകാനൊരുങ്ങുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്