സിനിമയില്‍ ഇനി പുകവലി പാടില്ല

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലുംഇനി പുകവലി പാടില്ല. ആഗസ്ത് ഒന്ന് മുതലാണ് നിരോധനം.

സിനിമയിലും ടിവി സീരയിലുകളിലും പുകവലിക്കുന്ന രംഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. പുതുതായി ചിത്രീകരിക്കുന്ന സിനികളിലോ ടിവി സീരിയലുകളിലോ പുകവലിക്കുന്ന രംഗങ്ങള്‍ പാടില്ല. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകളിലെ പുകവലി രംഗങ്ങള്‍ കാണിക്കുമ്പോള്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന സന്ദേശം ഒപ്പം നല്‍കിയിരിക്കണം.

മറ്റ് ഉത്പന്നങ്ങളുടെ പേരില്‍ പുകയിലയുടെ പരസ്യം നല്‍കുന്നതും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. വെന്‍ഡിംഗ് മെഷീനുകള്‍ വഴി പുകയില വില്‍ക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതു കണ്ടെത്തിയാല്‍ പുകയില കമ്പനികളായിരിക്കും പിഴ നല്‍കേണ്ടി വരിക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്