പണം പിന്‍വലിക്കല്‍ നികുതി നിലവില്‍ വന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബാങ്കില്‍ നിന്ന് 25,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിനുള്ള നികുതി ജൂണ്‍ ഒന്ന് ബുധനാഴ്ച നിലവില്‍ വന്നു.

ഒരു ദിവസം കറന്റ് അക്കൗണ്ടുകളില്‍ നിന്നോ മറ്റ് സേവിംഗ്സ് ഇതര അക്കൗണ്ടുകളില്‍ നിന്നോ 25,000 രൂപയോ അതിന് മുകളിലുള്ള തുകയോ പിന്‍വലിച്ചാല്‍ ഇനിമുതല്‍ 0.01 ശതമാനം നികുതി നല്‍കണം. ചിദംബരത്തിന്റെ ബജറ്റ് നിര്‍ദേശത്തില്‍ ഇത് 10,000 രൂപയായാണ് നിശ്ചയിച്ചിരുന്നതെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് നികുതി ചുമത്തുന്നതിനുള്ള പരിധി 25,000 രൂപയാക്കുകയായിരുന്നു.

വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കുമാണ് ഈ പരിധി ബാധകമാവുക. ബിസിനസ് അക്കൗണ്ടുകളില്‍ നികുതി ചുമത്തുന്നതിനുള്ള പരിധി ഒരു ലക്ഷം രൂപയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്