നെല്ല് സംഭരണം ചൊവ്വാഴ്ചയും തുടങ്ങിയില്ല

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മെയ് 31 ചൊവ്വാഴ്ചയും നെല്ല് സംഭരണം ആലപ്പുഴയിലും പാലക്കാടും തുടങ്ങിയില്ല. ചൊവ്വാഴ്ച മുതല്‍ സഹകരണ സംഘങ്ങള്‍ ശേഖരിച്ച നെല്ല് ഏറ്റെടുക്കുമെന്ന് സിവില്‍ സപ്സൈസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നെങ്കിലും ഇതിനുള്ള നടപടികളൊന്നും ചൊവ്വാഴ്ചയുണ്ടായില്ല.

കോര്‍പ്പറേഷന്‍ അംഗീകരിച്ച മില്ലുകളുടെ പട്ടിക റീജണല്‍ ഓഫീസിലെത്തിയാല്‍ മാത്രമേ നെല്ല് സംഭരണം തുടങ്ങുകയുള്ളൂവെന്നാണ് വിശദീകരണം. വില സംബന്ധിച്ച അവ്യക്ത തുടരുന്നതിനാലാണത്രെ ആലപ്പുഴയില്‍ നെല്ല് സംഭരണം ആരംഭിക്കാത്തത്.

പാലക്കാട് ജില്ലയില്‍ 16 സഹകരണ സംഘങ്ങളിലായി 1,28,898 ക്വിന്റല്‍ നെല്ല് കെട്ടിക്കിടക്കുകയാണ്. നെല്ല് സംഭരണം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളൊന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജില്ലാ അധികൃതര്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

ആലപ്പുഴ ജില്ലയില്‍ എട്ട് മില്ലുകളാണ് സംഘങ്ങളില്‍ നിന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു വേണ്ടി നെല്ല് സംഭരിക്കുന്നത്. പലയിടത്തും നെല്ല് സൂക്ഷിച്ചിരിക്കുന്നത് മഴ പെയ്താല്‍ നനയുന്ന നിലയിലാണ്. സംഭരണം തുടങ്ങാന്‍ വൈകുന്ന സാഹചര്യത്തില്‍ ഈ വിധത്തില്‍ നെല്ല് നഷ്ടമുണ്ടാവാനും സാധ്യതയുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്