കരുണാകരനും സുബ്രഹണ്യം സ്വാമിയും ചര്‍ച്ച നടത്തി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) നേതാക്കളായ കെ. കരുണാകരനും കെ. മുരളീധരനുമായി ചര്‍ച്ച നടത്തിയെന്ന് ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ഇടതുപക്ഷത്തെ വിശ്വസിക്കരുതെന്നും അവര്‍ അവസാന നിമിഷം വഞ്ചിക്കുമെന്നും കരുണാകരന് മുന്നറിയിപ്പ് നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഇരുമുന്നണികള്‍ക്കും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റാനാവില്ല. വ്യത്യസ്തമായ സാമ്പത്തികനയമുള്ള മൂന്നാം മുന്നണിക്കേ അതിന് കഴിയൂ.

ബോഫോഴ്സ് കേസില്‍ യഥാര്‍ഥരേഖകള്‍ സിബിഐക്കു കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നതു ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. യുപിഎ സര്‍ക്കാരും ഹിന്ദുജമാരും ഒത്തുകളിച്ചുവെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. മാധ്യമങ്ങളെയും കോടതി വിമര്‍ശിച്ചിട്ടുണ്ടെന്നതിനാല്‍ കേസിലെ സത്യം പുറത്തുകൊണ്ടുവരുന്നതിന് അവയ്ക്ക് ബാധ്യതയുണ്ട്- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്