വര്‍ഗീസ് കേസ്: സ്റേ നീട്ടാന്‍ ഹൈക്കോടതി വിസമ്മതിച്ചു

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നക്സല്‍ വര്‍ഗീസ് കൊലക്കേസില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെയുള്ള നടപടിക്രമങ്ങള്‍ സ്റേ ചെയ്യണമെന്ന അപേക്ഷ ഹൈക്കോടതി തള്ളി.

മുന്‍ പൊലീസ് കോണ്‍സ്റബിള്‍ പി. രാമചന്ദ്രന്‍നായരുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങള്‍ സ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഐജി കെ. ലക്ഷ്മണ നല്‍കിയ അപേക്ഷയാണ് ജസ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍ തള്ളിയത്.

1970ല്‍ അന്നത്തെ ഡിജിപി ആയിരുന്നു വിജയന്റെയും ഐജി ആയിരുന്ന ലക്ഷ്മണയുടെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി കാട്ടില്‍ വച്ച് താനാണ് വര്‍ഗീസിനെ വെടിവച്ചുകൊന്നതെന്നാണ് രാമചന്ദ്രന്‍നായര്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നത്. മജിസ്ട്രേറ്റ് കോടതി മുമ്പാകെ സിപിഐ പൊലീസ് ഓഫീസര്‍മാര്‍ക്ക് കുറ്റപത്രം നല്‍കിയിരുന്നു. നേരത്തെ ഹൈക്കോടതി കേസിന്റെ നടപടി ക്രമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സ്റേ നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്മണ ഹര്‍ജി നല്‍കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്