ചേര്‍ത്തലയില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാര്‍: ഉമ്മന്‍ചാണ്ടി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പു നടത്തിയാല്‍ നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉപതിരഞ്ഞെടുപ്പു നടത്തണമോയെന്നു തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡാണ് ആന്റണിയെ രാജ്യസഭാസ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. അപ്പോള്‍ത്തന്നെ അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടി വരുമെന്ന കാര്യം ഉറപ്പായിരുന്നു. അപ്പോള്‍ ഉപതിരഞ്ഞെടുപ്പു വേണ്ടിവരുമെന്നും അറിയാമായിരുന്നു. ചേര്‍ത്തലയിലെ സീറ്റ് രാജിവയ്ക്കുന്ന കാര്യത്തെക്കുറിച്ച് ആന്റണി തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുമുണ്ട്.

ഇപ്പോള്‍ നടന്ന അഴീക്കോട്, കൂത്തുപറമ്പ് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തയ്യാറാകാത്ത കരുണാകരനാണ് ചേര്‍ത്തലയിലെ തിരഞ്ഞെടുപ്പിനെ പറ്റി പറയുന്നത്. കൊച്ചിയില്‍ കെ.കരുണാകരന്റെ റാലിയില്‍ പങ്കെടുത്ത എംഎല്‍എമാരില്‍ കുറേപ്പേര്‍ ഇപ്പോള്‍ തങ്ങളോടൊപ്പമുണ്ട്. ഇതിന്റെ ബാക്കി പിന്നീടു കാണാം.

കണ്ണൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിനെ പല ഘടകങ്ങളും സ്വാധീനിച്ചിട്ടുണ്ടാകാം. അതിലൊന്ന് സര്‍ക്കാരിനെപ്പറ്റിയുള്ള വിലയിരുത്തലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്