കോവളം ഹോട്ടല്‍ വാങ്ങാന്‍ കെടിഡിസിക്ക് താല്‍പര്യം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിവാദകേന്ദ്രമായകോവളം ഹോട്ടല്‍ ഇപ്പോഴത്തെ മാനേജ്മെന്റ്മറ്റാര്‍ക്കെങ്കിലും വില്‍ക്കുകയാണെങ്കില്‍ കെടിഡിസിക്ക് അത് വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് കെടിഡിസി ചെയര്‍മാന്‍ പന്തളം സുധാകരന്‍ പറഞ്ഞു.

തന്ത്രപ്രധാനമായ സ്ഥലമെന്ന നിലയ്ക്ക് ഹോട്ടല്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നആഗ്രഹത്തിന്റെ ഭാഗമായിട്ടാണ് കെടിഡിസി ഹോട്ടല്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നത്.

കെടിഡിസി ആലപ്പുഴയിലുംകണ്ണൂരിലും പുതിയ ത്രീസ്റാര്‍ ഹോട്ടലുകള്‍ തുറക്കും. തിരുവനന്തപുരത്ത് ചൈത്രം ഹോട്ടല്‍ എട്ടരക്കോടി രൂപ ചെലവാക്കി ത്രീസ്റാര്‍ ഹോട്ടലായി വികസിപ്പിക്കും. തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ മൂന്നരക്കോടി രൂപ മുതല്‍മുടക്കി മൈക്രോ ബ്രൂവറി സ്ഥാപിക്കും. കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് തുടങ്ങിയ സ്ഥലത്ത് ബിയര്‍ പബുകള്‍ തുടങ്ങാനും കെടിഡിസിക്ക് പദ്ധതിയുണ്ട്.

തണ്ണീര്‍മുക്കത്ത് ആയുര്‍വേദിക് ലേക്ക് റിസോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്